ഇരുട്ടടിയായി വിലക്കയറ്റം; സംസ്ഥാനത്ത് പലചരക്ക് സാധനങ്ങള്‍ തൊട്ടാല്‍ പൊള്ളും


സംസ്ഥാനത്ത് പലചരക്ക് സാധനങ്ങള്‍ക്ക് തീവില. 10 രൂപ മുതല്‍ 80 രൂപ വരെയാണ് അടുക്കളയിലെ അവശ്യ സാധനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുളളില്‍ ഉയര്‍ന്നിരിക്കുന്നത്.

അരി , പാചക എണ്ണകള്‍ , മസാല ഉല്പന്നങ്ങള്‍ , പലവവ്യഞ്ജനങ്ങള്‍ തുടങ്ങി എല്ലാത്തിനും വില കുതിച്ചുയരുന്നു. അരി കിലോയ്ക്ക് 2 മുതല്‍ 5 വരെ രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്‍മുളകിന് ഇപ്പോള്‍ 240രൂപയാണ് വില.

പാചക എണ്ണകളുടെ വില 110 ല്‍ നിന്ന് 180 ലേയ്ക്കാണ് കുതിച്ച് കയറിയിരിക്കുന്നത്. 90 രൂപയുണ്ടായിരുന്ന മല്ലിവില 140 ലേയ്ക്ക് വര്‍ധിച്ചു. ജീരകത്തിന് 30 രൂപയും വെളുത്തുളളിക്ക് 40 രൂപയും ചെറിയ ഉളളിക്ക് 10 രൂപയും കൂടി.

ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ ഇന്ധനവില ഉയര്‍ന്നതാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും പൂഴ്ത്തിവെക്കലും ഒരു പരിധിവരെ കാരണമായെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. . വിപണി ഇടപെടലിലൂടെ വിലക്കയററം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ് അവസാനിപ്പിക്കുകയും വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Post a Comment

Previous Post Next Post