യുദ്ധം അതിശക്തമാകും; എല്ലാ ഇന്ത്യക്കാരും അടിയന്തരമായി കീവ് ‍വിടണമെന്ന് ഇന്ത്യന്‍ എംബസി


ഡൽഹി: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് അടിയന്തരമായി ഇന്ത്യക്കാര്‍ മാറണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.
വിദ്യാര്‍ത്ഥികള്‍ അടക്കം എല്ലാ ഇന്ത്യക്കാരും വളരെ അടിയന്തരമായ കീവ് വിടണമെന്നാണ് എംബസിയുടെ ട്വീറ്റ്. ലഭിക്കുന്ന ട്രെയിനുകളിലോ മറ്റു യാത്രമാര്‍ഗങ്ങളോ തേടി കീവ് വിടാനാണ് നിര്‍ദേശം.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാനാണ് കഴിഞ്ഞ ദിവസങ്ങള്‍ നല്‍കിയ നിര്‍ദേശം. കീവ് പിടിക്കാന്‍ റഷ്യ യുദ്ധം അതിശക്തമാക്കുമെന്ന് വ്യക്തമായതോടെയാണ് ഇന്ത്യന്‍ എംബസിയുടെ അടിയന്തര നിര്‍ദേശം. 900 വിദ്യാര്‍ത്ഥികള്‍ ഇന്നലെ കീവ് വിട്ടിരുന്നു. ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓപ്പറേഷന്‍ ഗംഗ കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post