സ്വര്‍ണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 37360 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 3860 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് ഗ്രാമിന് 25 രൂപയുടെ കുറവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 200 രൂപയുടെ കുറവുണ്ടായി. 


Post a Comment

Previous Post Next Post