ബൈക്കിൽ മീൻ ലോറിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.
പെരിയ നടുവോട്ടുപാറയിലെ എൻ എ പ്രഭാകരൻ്റെയും ഉഷാകുമാരിയുടെയും മകൻ എൻ എ പ്രജീഷ്(21), പള്ളിക്കര സി എച് നഗറിലെ പരേതനായ യാകൂബിന്റെയും സതി മേരിയുടെയും മകൻ അനിൽ (24) എന്നിവരാണ് മരിച്ചത്. അനിൽ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. റൂഫിംഗ് തൊഴിലായായ അനിലും പെയിൻറിംഗ് തൊഴിലാളിയായ പ്രജീഷും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇവർ സഞ്ചരിച്ച ബൈക് കാസർകോട് ഭാഗത്തേക്ക് പോകവെ എതിർദിശയിൽ നിന്നുവന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. കളനാട് വലിയ പള്ളിക്ക് സമീപം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.
അനിൽ സംഭവസ്ഥലത്ത് തന്നെ തല തകർന്നു മരിച്ചു.
പ്രജീഷ് കാസർകോട് കിംസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു മീൻ ലോറിയാണ് ബൈകിൽ ഇടിച്ചത്.
കിംസ് ആശുപത്രിയിലുള്ള പ്രജീഷിൻ്റെ തിരിച്ചറിയൽ രേഖയിൽ നിന്നാണ് യുവാവിനെ ആദ്യം തിരിച്ചറിഞ്ഞത്.
മരിച്ച അനിലിനെ പിന്നീടാണ് തിരിച്ചറിഞ്ഞത്.
അപകടത്തെ തുടർന്ന് ചന്ദ്രഗിരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
മേൽപറമ്പ് ഇൻസ്പെക്ടർ ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാസർകോട് നിന്ന് ഫയർ ഫോർസും കൺട്രോൾ റൂം പോലീസ് സംഘവും സ്ഥലത്തെത്തി.
Post a Comment