തളിപ്പറമ്പ് :കാഞ്ഞിരങ്ങാട് റോഡിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. കൂവേരി സ്വദേശി അബിൻ രാജാണ് ഇന്ന് പുലർച്ചയോടെ മരിച്ചത്. നടുവിൽ സ്വദേശി നിസാമുദീൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അബിൻ രാജിനോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെ കാഞ്ഞിരങ്ങാട് ആർടിഒ ഗ്രൗണ്ടിന് സമീപത്തായിരുന്നു അപകടം
കാഞ്ഞിരങ്ങാട് വാഹനാപകടം ഗുരുതരമായി പരിക്കേറ്റ അബിൻ രാജും മരിച്ചു. ഇതോടെ മരണം രണ്ടായി
Alakode News
0
Post a Comment