കൊച്ചിയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ തയാറാക്കുന്ന പുതിയ സംസ്ഥാന സമിതി പാനൽ സമ്മേളനത്തിൽ അവതരിപ്പിക്കും. പിന്നാലെ പുതിയ സംസ്ഥാന സമിതി യോഗം ചേർന്ന് പാർട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കും. കോടിയേരി തുടരാനാണ് സാധ്യത. സെക്രട്ടേറിയറ്റ് രൂപീകരണവും ഇന്ന് തന്നെ ഉണ്ടായേക്കും.
Post a Comment