കാനഡയിൽ വാഹനാപകടം: അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു


ഒട്ടാവ: കാനഡയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ഹർപ്രീത് സിങ്, ജസ്പിന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട വിവരം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 3.45-നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിച്ചു. അപകടത്തെപ്പറ്റി അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങളെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

Post a Comment

Previous Post Next Post