ചൂട് കനത്തു; വെന്തുരുകി കേരളം; ഏറ്റവും കൂടുതല്‍ ചൂട് പുനലൂരില്‍; നഗരസഭ കൗണ്‍സിലര്‍ക്ക് സൂര്യാതപമേറ്റു; അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടര്‍ന്നേക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വരണ്ട കാലാവസ്ഥ തുടരുമെന്ന മുന്നറിയിപ്പിനിടെ കൊല്ലം പുനലൂരില്‍ നഗരസഭ കൗണ്‍സിലര്‍ക്ക് സൂര്യാതപമേറ്റു കൗണ്‍സിലറും സിപിഎം നേതാവുമായ ദിനേശിന്റെ കൈയ്ക്കാണ് കനത്ത ചൂടില്‍ പൊള്ളലേറ്റത്.
കലയനാട്ട് ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് പൊള്ളലേറ്റത്.

മിക്കയിടങ്ങളിലും പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതുകൊല്ലം പുനലൂരിലാണ്.

മിക്കയിടങ്ങളിലും പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കും. ആറ് ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം പുനലൂരിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെല്‍ഷ്യസ്. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 38.4 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് 37.6 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില ഇങ്ങനെയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ എന്നിവടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നു.

അതേസമയം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ കണക്ക് അനുസരിച്ച്‌ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 39.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, പാലക്കാട് പട്ടാമ്ബി, വെള്ളാനിക്കര, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവടങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നെന്നാണ് കെഎസ്ഡിഎംഎയുടെ കണക്ക്.

അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.

കടുത്ത ചൂടില്‍ വലയുകയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള തൊഴിലാളികള്‍. ഉച്ചസമയത്ത് പുറം ജോലികള്‍ക്കുള്ള വിലക്ക് തുടരുകയാണ്. കോട്ടയത്ത് ട്രാഫിക്ക് പൊലീസുകാരുടെ ജോലിസമയം പുനക്രമീകരിച്ചു. ചൊവ്വാഴ്ചയോടെ വേനല്‍മഴ കിട്ടിയേക്കും. മാര്‍ച്ച്‌ അവസാനത്തോടെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വരണ്ട വടക്ക് കിഴക്കന്‍ കാറ്റാണ് ഈ ദിവസങ്ങളില്‍ ചൂട് കൂടാന്‍ കാരണം. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായുള്ള ഉഷ്ണതരംഗത്തിന് സമാനമായ അന്തരീക്ഷമാണ് വരണ്ട വടക്കന്‍ കാറ്റിന് കാരണം.

Post a Comment

Previous Post Next Post