തൊടുപുഴ: തൊടുപുഴയിൽ ഒരു കുടുംബത്തിലെ നാല് പേരെ പിതാവ് തീകൊളുത്തിക്കൊന്നു. തൊടുപുഴ ചീനിക്കുഴിയിലാണ് സംഭവം.
പോലീസ് കസ്റ്റഡിയിലെടുത്ത ഹമീദ്
സ്വത്ത് തർക്കത്തിന്റെ പേരിൽ മകനേയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി എന്നാണ് വിവരം. അബ്ദുൾ ഫൈസൽ (45), ഭാര്യ ഷീബ (45), മക്കളായ മെഹർ (16), അഫ്സാന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഫൈസലും കുടുംബവും ഉറങ്ങിക്കിടന്ന സമയത്താണ് വീടിന് തീവച്ചതെന്നാണ് വിവരം. തീ കെടുത്താതിരിക്കാൻ വീട്ടിലെയും അയൽവീടുകളിലെയും കുടിവെള്ള ടാങ്കുകളിലെ വെള്ളം ഒഴുക്കിക്കളഞ്ഞുവെന്നും സൂചനയുണ്ട്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്.
Post a Comment