റഷ്യയുടെ അധിനിവേശം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഉക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്ന വഴിയാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി വികെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, വിദ്യാർത്ഥിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ ആരോഗ്യനിലയെ കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post a Comment