തുടര്‍ച്ചയായ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധന . കഴിഞ്ഞ ദിവസങ്ങളില്‍ താഴോട്ടു പോയ ശേഷമാണ് സ്വര്‍ണ്ണ വില ഇന്ന് കൂടിയത്.

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നത്തെ വര്‍ധന.

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 37960 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ 10 രൂപയുടെ വര്‍ധനവുണ്ടായി.

ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് വില 3920 രൂപയാണ്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ ഇന്ന് ഉയര്‍ന്നു. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളി വില ഗ്രാമിന് 73 രൂപയാണ്.

Post a Comment

Previous Post Next Post