ആലപ്പുഴ: ( 17.03.2022) നൂറനാട് പ്രഭാതസവാരിക്കിടെ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. നൂറനാട് സ്വദേശികളായ രാജു മാത്യു (66), വിക്രമന്‍ നായര്‍ (65) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ചെ ആറ് മണിയോടെ റോഡിലെ വളവില്‍ വച്ചായിരുന്ന അപകടം. നാലുപേരായിരുന്നു സവാരിക്കുണ്ടായിരുന്നത്. ടോറസ് ലോറിയാണ് നാല് പേരെയും ഇടിച്ചുതെറിപ്പിച്ചത്.
ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോയി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മറ്റ് രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment