യുപിയിൽ 269 സീറ്റുകളിലാണ് ബിജെപി മുന്നേറിയിരിക്കുന്നത്. 120 സീറ്റുകളില്‍ എസ്പി ലീഡ് ചെയ്യുന്നു. ബിഎസ്പി 6 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
ന്യൂഡൽഹി: വോട്ടെണ്ണല്‍ ആരംഭിച്ച് നാലു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍, അഞ്ചില്‍ നാലിടത്തും ബിജെപിയുടെ വലിയ മുന്നേറ്റം. ഉത്തരാഖണ്ഡ് 46, ഗോവ 19, മണിപ്പുർ 26 എന്നിങ്ങനെയാണ് ബിജെപി ലീഡ് ചെയ്യുന്നത്
യുപിയിൽ 269 സീറ്റുകളിലാണ് ബിജെപി മുന്നേറിയിരിക്കുന്നത്. 120 സീറ്റുകളില്‍ എസ്പി ലീഡ് ചെയ്യുന്നു. ബിഎസ്പി 6 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 3 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു.
പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് എഎപി അധികാരം ഉറപ്പിച്ചു. 90 സീറ്റിലാണ് ആപ്പ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 18 ല്‍ ഒതുങ്ങി. എസ്എഡി 0 ബിജെപി-അമരീന്ദര്‍ സഖ്യം 2 സീറ്റിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ എല്ലാവരും പിന്നിലാണ്.
ഗോവയില്‍ ബിജെപി 19 സീറ്റില്‍ ലീഡ് ചെയ്യുന്നു. ആദ്യം പിന്നിലായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിലവില്‍ ലീഡ് ഉയര്‍ത്തി. കോണ്‍ഗ്രസ് 12 സീറ്റില്‍ ലീഡ് ചെയ്യുന്നു.
ഉത്തരാഖണ്ഡില്‍ ബിജെപി 46 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 21 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി മുന്നിലാണെങ്കിലും മുഖ്യമന്ത്രി പു്കര്‍ സിങ് ധാമി പിന്നിലാണ്.
മണിപ്പൂരില്‍ ബിജെപി 27 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എന്‍പിപി 14ലും കോണ്‍ഗ്രസ് 9 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
Post a Comment