സ്വര്‍ണ വിലയില്‍ മാറ്റമില്ല


സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല.ഗ്രാമിന് 4,745 രൂപയിലും പവന് 37,960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത് .

മൂന്ന് ദിവസം തുടര്‍ച്ചയായി വിലയിടിഞ്ഞ ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു.

മാര്‍ച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5,070 രൂപയും പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

മാര്‍ച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.ഒരാഴ്ചക്കിടയില്‍ പവന് ഏതാണ്ട് 2,880 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post