എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രം


എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി. ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോർ നേടാനാണിതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ തവണ ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം ചോദ്യങ്ങൾ ചോദിച്ചത് അസാധാരണ സാഹചര്യം പരിഗണിച്ചായിരുന്നു. ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. ഫോക്കസ്, നോൺ ഫോക്കസ് ഏരിയകളിൽ 50 ശതമാനം അധിക ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Post a Comment

Previous Post Next Post