ഗെയിലില്‍ വിവിധ വിഭാഗങ്ങളിലായി 48 ഒഴിവുകള്‍; മാര്‍ച്ച് 16 അവസാന തീയതി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ എക്സിക്യൂട്ടീവ് ട്രെയിനിയാവാന്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 48 ഒഴിവുകളാണുള്ളത്.ഗേറ്റ് 2022 സ്‌കോര്‍ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. ഇന്‍സ്ട്രുമെന്റേഷന്‍ 18, മെക്കാനിക്കല്‍15, ഇലക്ട്രിക്കല്‍15 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍. ഭിന്നശേഷിക്കാര്‍ക്കും ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്.മെക്കാനിക്കലിലെയും ഇന്‍സ്ട്രുമെന്റേഷനിലെയും ഓരോ ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്. മാര്‍ച്ച് 16 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. 

ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/ മാനുഫാക്ചറിങ്/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ 65 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം. എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാര്‍ക്കിളവ് ലഭിക്കും. റെഗുലര്‍ കോഴ്സായി നേടിയതായിരിക്കണം 2020ലോ അതിന് മുന്‍പോ യോഗ്യത നേടിയവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

26 വയസ്സ് ആണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അടിസ്ഥാന ശമ്പളം 60,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം www.gailonline.com.

Post a Comment

Previous Post Next Post