തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ജീവനക്കാരനില്‍ നിന്ന് വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്ബില്‍ നാസറിന്റെ ഭാര്യ റിന്‍സിയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ചെമ്ബറമ്ബ് പള്ളി റോഡില്‍വെച്ചാണ് റിന്‍സിക്ക് വെട്ടേറ്റത്. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്ബോളായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിന്‍സിയുടെ തുണികടയിലെ മുന്‍ ജീവനക്കാരനായ റിയാസ് സ്കൂട്ടര്‍ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റിന്‍സി കൊടുങ്ങല്ലൂര്‍ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 30 വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല.
Post a Comment