ജെ.ഇ.ഇ പരീക്ഷ: ഏപ്രില്‍ 18, 20 തീയതികളിലെ പ്ലസ്​ ടു പരീക്ഷകള്‍ മാറ്റി


തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടൈംടേബിളില്‍ മാറ്റംവരുത്തി. ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ്​ പരീക്ഷ തീയതികള്‍ പുനഃക്രമീകരിച്ചത്​.

ഏപ്രില്‍ 20ന്​ നടത്താനിരുന്ന ഫിസിക്സ്​, ഇക്കണോമിക്സ്​ പരീക്ഷകള്‍ ഏപ്രില്‍ 26ലേക്കും മാറ്റി​. പരീക്ഷ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന്​ പരീക്ഷ സെക്രട്ടറി അറിയിച്ചു. പരീക്ഷ തീയതികള്‍ മാറ്റി​യതോടെ ഏപ്രില്‍ 22ന്​ അവസാനിക്കാനിരുന്ന പ്ലസ്​ ടു പരീക്ഷ 26നായിരിക്കും അവസാനിക്കുക.

Post a Comment

Previous Post Next Post