ഇപ്പോൾ കേരളത്തിലെ പകൽച്ചൂട് ശരാശരി 35.2 ഡിഗ്രി സെൽഷ്യസാണ്. 33.9 ഡിഗ്രിയാണ് മാർച്ചിലെ സാധാരണച്ചൂട്. മഴ കൂടുതലായിരുന്നതിനാൽ കഴിഞ്ഞവർഷം ഈ ദിവസങ്ങളിൽ ഇത്രയും ചൂട് അനുഭവപ്പെട്ടിരുന്നില്ല.
വേനൽമഴയിൽ 33 ശതമാനത്തിന്റെ കുറവുള്ളതിനാൽ ഈയാഴ്ച ചൂട് ഇതിലും കൂടുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചൂട് രണ്ടു-മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കും.
മാർച്ചിൽ ഇതുവരെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലും തൃശ്ശൂർജില്ലയിലെ വെള്ളാനിക്കരയിലുമാണ്. പുനലൂരിൽ വ്യാഴാഴ്ചയും വെള്ളാനിക്കരയിൽ വെള്ളിയാഴ്ചയും 38.6 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
കണ്ണൂരിലും പാലക്കാട്ടും കോട്ടയത്തും 38 ഡിഗ്രി ആയിരുന്നു. വരണ്ട തെക്കുകിഴക്കൻ കാറ്റ് വീശുന്നതും ചൂടുകൂടാൻ കാരണമാണ്.
Post a Comment