ദേശീയപാതയിൽ മാങ്ങാട് ഉണ്ടായ വാഹനാപകടത്തിൽ SBI ബാങ്ക് ജീവനക്കാരി മരിച്ചു

ദേശീയപാതയിൽ മാങ്ങാട് വെയർ ഹൗസിന് മുന്നിൽ ഇന്ന് രാവിലെ 9 30ന് ഉണ്ടായ ബൈക്ക് അപകടത്തിൽ ബാങ്ക് ജീവനക്കാരി മരിച്ചു.മാങ്ങാട് ആരംഭന്‍ ഹൗസില്‍ എ.സതിയാണ്(55) മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉത്തമന്റെ സഹോദരിയാണ്.
കണ്ണപുരം പോലീസ് സ്ഥലത്തെത്തി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എരിപുരം ശാഖയിലെ ജീവനക്കാരിയാണ് സതി.

Post a Comment

Previous Post Next Post