കണ്ണൂർ: സർവകലാശാല കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘടാക സമിതി രൂപീകരണം നാളെ ( 25-02-2022) കാസർഗോഡ് ഗവൺമെൻറ് കോളേജിൽ നടക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. കാസർഗോഡ് ഗവൺമെൻറ് കോളേജിൽ മാർച്ച് അവസാന വാരമാണ് കലോത്സവം സംഘടിപ്പിക്കുക.
പുനഃപ്രവേശനം- കോളേജ് മാറ്റം
അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാല പഠന വകുപ്പുകളിലും സെൻററുകളിലും 2021-22 അക്കാദമിക വർഷത്തെ ബിരുദ – ബിരുദാനന്തര പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും, കോളേജ് മാറ്റത്തിനും 2022 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ടൈംടേബിൾ
14.03.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. റെഗുലർ/ സപ്ലിമെന്ററി (ഒക്റ്റോബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മാർച്ച് 2022 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 02.03.2022 വരെയും പിഴയോടുകൂടെ 04.03.2022 ന് വൈകുന്നേരം 5 മണി വരെയും നീട്ടി. നിശ്ചിത തീയതിക്കുള്ളിൽ തന്നെ അപേക്ഷകളുടെ പകർപ്പും ചലാനും സർവകലാശാലയിൽ സമർപ്പിക്കണം.
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി, നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 26.02.2022 ന് വൈകുന്നേരം 5 മണി വരെയും പിഴയോടുകൂടെ 03.03.2022 വരെയും നീട്ടി. അപേക്ഷകളുടെ പകർപ്പും ചലാനും 04.03.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
വാചാ പരീക്ഷ
രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ എം. എ. ഇംഗ്ലീഷ് ഡിഗ്രി റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്, ജൂണ്‍ 2021 വാചാ പരീക്ഷ 05.03.2022, 07.03.2022 തീയതികളിൽ സര്‍വകലാശാലാ താവക്കര ക്യാംപസിലെ ഹ്യൂമൺ റിസോഴ്സ് ഡിവെലപ്പ്മെന്‍റ് സെന്‍ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിള്‍ വെബ് സൈറ്റിൽ ലഭ്യമാണ്.
Post a Comment