തൃശൂര്‍: സംസ്ഥാനത്ത് രജിസ്ട്രേഷന് ഇടപാടുകള്‍ക്ക് മാര്‍ച്ച് മുതല്‍ ഇ-സ്റ്റാമ്ബിങ് സംവിധാനം വരുന്നു.എന്നാല്‍, ഇതിനു ശേഷവും മുദ്രപത്ര വിതരണം അംഗീകൃത വെണ്ടര്‍മാര്‍ മുഖേന മാത്രമാകും.
നിലവില്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവ വെണ്ടര്‍മാര്‍ വഴിയാണ് വില്‍ക്കുന്നത്. ഇതാണ് ഇ-സ്റ്റാമ്ബ് സംവിധാനത്തിലേക്ക് മാറ്റുന്നത്. പൊതുജനങ്ങള്‍ക്ക് ഏതു സമയത്തും നേരിട്ടെടുക്കാവുന്ന വിധത്തിലാവണം ഇ-സ്റ്റാമ്ബ് എന്ന് ആലോചിച്ചിരുന്നെങ്കിലും അതില്‍ വരാവുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചാണ് വെണ്ടര്‍മാരിലൂടെ മതിയെന്ന് തീരുമാനിച്ചത്. ഇ-സ്റ്റാമ്ബ് നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളില്‍ ഒരിടത്തും ജനങ്ങള്‍ക്ക് നേരിട്ട് എടുക്കാവുന്ന സൗകര്യമില്ല. അത്തരം സൗകര്യമുണ്ടായാല്‍ വ്യാജ ഇ-സ്റ്റാമ്ബുകള്ക്ക് സാധ്യത കൂടുമെന്നാണ് വിലയിരുത്തല്‍. രജിസ്ട്രേഷന് മന്ത്രി വിളിച്ച വെണ്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ വെണ്ടര്‍മാര്‍ വഴി ഇ-സ്റ്റാമ്ബാക്കാമെന്ന് തീരുമാനിച്ച് വെണ്ടര്‍മാര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കിയിരുന്നു. വെണ്ടര്‍മാരുടെ ഓഫിസ് കമ്ബ്യൂട്ടര്വത്കരണവും ഏകദേശം പൂര്‍ത്തിയായി.
മുദ്രപത്രങ്ങള്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന് തുടര്‍ന്നും നടക്കും. എന്നാല്‍, ഇതിന് പകരമായി ഇ-സ്റ്റാമ്ബിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷന് ഇടപാടുകളും നടത്താന്‍ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. വാടകശീട്ടിനുപോലും ഇ-സ്റ്റാമ്ബിങ് സംവിധാനം ഉപയോഗിക്കാം. മുദ്രപത്രത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ഇ-സ്റ്റാമ്ബിങ് സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ തുകക്കുള്ള മുദ്രപത്രത്തിന്റെ ദൗര്‍ലഭ്യം മൂലം കൂടിയ തുകയുടെ പത്രം വാങ്ങേണ്ടിവരുന്നതും ഒഴിവാകും. ആധാരത്തില്‍ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയാണ് ഇ-സ്റ്റാമ്ബിങ് സംവിധാനത്തില്‍ ഉള്ളത്. മഷിയില്‍ വിരല്‍ മുക്കി അടയാളം പതിപ്പിക്കുന്ന പരമ്ബരാഗത സമ്ബ്രദായവും ഇനി ഒഴിവാകും. പകരം ഡിജിറ്റലായി വിരലടയാളം പതിക്കും. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ എത്തിത്തുടങ്ങി.
Post a Comment