കീവ്: റഷ്യ-യുക്രെയിൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. യുദ്ധത്തില്‍ ഇതുവരെ പതിനാല് കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ നാലു ലക്ഷത്തോളം പേരാണു രാജ്യത്തുനിന്നു പലായനം ചെയ്തത്.
കിഴക്കൻ മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ബെലാറൂസ് അതിര്‍ത്തിയിൽ ഇന്ന് രാത്രിയോടെയാകും ചര്‍ച്ച നടക്കുക. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചർച്ചയാകും.
അതേസമയം, അതിശക്തമായ സ്ഫോടനത്തോടെ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. ദക്ഷിണ യുക്രെയ്നിലെ ബെര്‍ഡ്യാന്‍സ്ക് മേഖല റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Post a Comment