സര്‍ക്കാരാണ് ശരി ; കണ്ണൂര്‍ വി സി പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു

കണ്ണൂര്‍ വി സി പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായുള്ള ഡോ.ഗോപിനാഥ്​ രവീന്ദ്രന്‍റെ പുനര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവച്ചു.

പുനര്‍നിയമനം ശരിവെച്ചുള്ള സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്കെതിരായ അപ്പീല്‍ ഹര്‍ജി ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളി. വി.സിയുടെ പുനര്‍നിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

60 വയസ്സ്​ പിന്നിട്ടവരെ കണ്ണൂര്‍ സര്‍വകലാശാല നിയമപ്രകാരം വി.സിയായി നിയമിക്കാന്‍ കഴിയില്ലെന്നും നിയമനത്തിന് സെര്‍ച്ച്‌ കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ഉള്‍പ്പെടെയുള്ള യു.ജി.സി വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

വി.സിയുടെ നിയമനവും പുനര്‍നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ആദ്യ നിയമനത്തിനുള്ള നടപടി ക്രമങ്ങള്‍ പുനര്‍നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ വിലയിരുത്തല്‍. ഈ വിലയിരുത്തല്‍ നിയമപരമല്ലെന്നും പുനര്‍നിയമനത്തിന് സെര്‍ച്ച്‌​ കമ്മിറ്റി നടപടികളും യു.ജി.സി വ്യവസ്ഥകളും ബാധകമാണെന്നുമാണ്​ ഹര്‍ജിക്കാര്‍ വാദിച്ചത്.

സര്‍വകലാശാല സെനറ്റ്​ അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്​, അക്കാദമിക്​ കൗണ്‍സിലംഗം ഡോ. ഷിനോ പി. ജോസ്​ എന്നിവരാണ് ഡിവിഷന്‍ ബെഞ്ച് മുമ്ബാകെ​ അപ്പീല്‍ ഹര്‍ജി നല്‍കിയത്​​. ആദ്യ നിയമനവും പുനര്‍നിയമനവും തമ്മില്‍ വ്യത്യാസമില്ലെന്നാണ്​ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്​.

Post a Comment

Previous Post Next Post