മട്ടന്നൂര്‍: ആര്.ടി.പി.സി.ആര് പരിശോധനഫലം വ്യാജമായി നിര്‍മിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ വിമാനയാത്രികര്‍ക്ക് സൂക്ഷ്മ പരിശോധന.
മറ്റൊരാളുടെ പരിശോധനഫലത്തില്‍ പേരും മറ്റു വിവരങ്ങളും കൃത്രിമമായി ചേര്‍ത്താണ് ഇത്തരം ഫലം തയാറാക്കുന്നതെന്നു പറയുന്നു.
കഴിഞ്ഞദിവസം ഒരുയാത്രികന് ഹോട്ടല്‍ ബുക്കിങ് ഉള്‍പ്പെടെ യാത്രക്കാവശ്യമായ അനുബന്ധ രേഖകള്‍ക്കൊപ്പം നല്കിയ കോവിഡ് ആര്.ടി.പി.സി.ആര് പരിശോധനഫലം കൃത്രിമമാണെന്ന് കണ്ടെത്തിയതായി സൂചനയുണ്ട്.
ബോര്‍ഡിങ് പാസ് നല്കിയ ശേഷം സംശയം തോന്നിയ ജീവനക്കാര്‍ ക്യു.ആര് കോഡ് സ്കാന്‍ ചെയ്ത് പരിശോധനഫലം വ്യാജമാണെന്ന് ഉറപ്പുവരുത്തി യാത്രികനെ ഇറക്കിവിടുകയായിരുന്നു എന്നറിയുന്നു.
Post a Comment