പാലക്കാട്: പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഭാരതപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു.
നാല് പേരുടെ മൃതദേഹവും കണ്ടെടുത്തു. കൂട്ടുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരാണ് പുഴയില്‍ച്ചാടിയത്.
2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Post a Comment