കണ്ണൂർ : ജില്ലയിൽ പൾസ് പോളിയോ പ്രതിരോധ വാക്സിനേഷന്റെ ഭാഗമായി അഞ്ച് വയസിന് താഴെയുള്ള 85.63 ശതമാനം കുട്ടികൾ പോളിയോ തുള്ളി മരുന്ന് സ്വീകരിച്ചു.
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1,83,412 കുട്ടികളാണ് ജില്ലയിൽ പോളിയോ തുള്ളി മരുന്ന് സ്വീകരിക്കേണ്ടത്. 1,57,072 കുട്ടികളാണ് വാക്സിൻ എടുത്തത്. പൊതുസ്ഥലങ്ങളിൽ സജീകരിച്ച ട്രാൻസിറ്റ് ബൂത്തുകളിൽ 3108 കുട്ടികൾ വാക്സിൻ സ്വീകരിച്ചു. ഇതര സംസ്ഥാനക്കാരായ1138 പേരും വാക്സിൻ സ്വീകരിച്ചു. ബാക്കിയുള്ള കുട്ടികൾക്ക് വരും ദിവസങ്ങളിൽ വാക്സിൻ നൽകും.
1880 ബൂത്തുകളിലും 48 ട്രാൻസിറ്റ് ബൂത്തുകളിലും 98 മൊബൈൽ ബൂത്തുകളിലുമായാണ് തുള്ളി മരുന്ന് വിതരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സബ് സെന്ററുകൾ, അങ്കണവാടി, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, പ്രൈവറ്റ് ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലും ബൂത്തുകൾ പ്രവർത്തിച്ചു.
Post a Comment