ഉക്രൈൻ-റഷ്യ പ്രതിസന്ധി:പെട്രോൾ വില 7 രൂപയോളം വർധിക്കാൻ സാധ്യത

ഉക്രൈൻ-റഷ്യ പ്രതിസന്ധി ഇന്ത്യയിൽ ഇന്ധനവില വർധിക്കാൻ ഇടയാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. യുക്രൈന്‍ സാഹചര്യം പെട്രോള്‍ വില ഇന്ത്യയില്‍ ലിറ്ററിന് 7 രൂപ വരെ കൂടുന്ന സ്ഥിതിയിലേക്ക് എത്തിച്ചേക്കും. ആഭ്യന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നതാണ് കാരണമെന്നും വാണിജ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വിലവര്‍ധന വലിയ വെല്ലുവിളിയാണ്.

Post a Comment

Previous Post Next Post