‘ഡോക്ടർ’ എന്ന പദവി മെഡിക്കല്‍ ബിരുദധാരികള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള ഒന്നല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.നിയമപരമായി ഈ പദവിയില്‍ ഡോക്ടർമാർക്ക് മാത്രമായി പ്രത്യേക അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ തടസ്സമില്ലെന്ന് കോടതി ഉത്തരവിട്ടു.
ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടർമാരുടെ വെറും സഹായികള്‍ മാത്രമാണെന്ന വാദത്തെ കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു. രോഗികള്‍ക്ക് സ്വതന്ത്രമായി രോഗനിർണയം നടത്താനും ചികിത്സാ സഹായങ്ങള്‍ നല്‍കാനും ഇവർക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളില്‍ ഉന്നത പഠനവും വൈദഗ്ധ്യവും നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാമെന്നാണ് കോടതിയുടെ ഈ സുപ്രധാന തീരുമാനം വ്യക്തമാക്കുന്നത്.
‘ഡോക്ടർ’ പദവി മെഡിക്കല്‍ ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്. മെഡിക്കല്‍ രംഗത്ത് പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി അടക്കമുള്ള മേഖലകളിലെ വിദഗ്ധർക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് കോടതിയുടെ ഈ നിലപാട്.
Post a Comment