ബസ്സിലിരുന്ന് ഓര്‍ഡര്‍ ചെയ്യാം, സ്റ്റാൻഡിലെത്തുമ്പോള്‍ ചിക്കിങ് റെഡി; കെഎസ്‌ആര്‍ടിസിയും ചിക്കിങ്ങും കൈകോര്‍ക്കുന്നു

തിരുവനന്തപുരം:കെഎസ്‌ആർടിസി ബസ് യാത്രയ്ക്കിടെ ഓർഡർ ചെയ്താല്‍ അടുത്ത ബസ് സ്‌റ്റാൻഡില്‍ ഭക്ഷണം എത്തിച്ച്‌ നല്‍കുന്ന പദ്ധതിക്ക് കെഎസ്‌ആർടിസിയും ഫ്രൈഡ് ചിക്കൻ കമ്പനിയായ ചിക്കിങ്ങുമായി ധാരണയായി.ബസിലെ ക്യുആർ കോഡ് വഴിയാണ് ഓർഡർ ചെയ്യേണ്ടത്. ഏറ്റവും അടുത്ത ബസ് സ്റ്റാൻഡില്‍ ഭക്ഷണം എത്തിച്ചു നല്‍കും. 25% വരെ ഓഫർ നല്‍കും. 5 % കെഎസ്‌ആർടിസിക്കു ലഭിക്കും. ജീവനക്കാർക്ക് സൗജന്യമായി ചിക്കിങ് ഭക്ഷണം ലഭിക്കുകയും ചെയ്യും.

Post a Comment

Previous Post Next Post