ആലക്കോട് പഞ്ചായത്തിന്റെ ആധുനിക ഫെസിലിറ്റേഷൻ സെന്റർ നാടിന് സമർപ്പിച്ചു

 


ആലക്കോട്:ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ അരങ്ങം ശ്രീ മഹാദേവ ക്ഷേത്ര മൈതാനിയിൽ നിർമ്മിച്ച ആധുനിക ഫെസിലിറ്റേഷൻ സെന്റർ (കംഫർട്ട് സ്റ്റേഷൻ) ഇന്ന് നാടിന് സമർപ്പിക്കും. ഭക്തജനങ്ങൾക്കും യാത്രക്കാർക്കും ഏറെ ആശ്വാസകരമാകുന്ന ഈ കേന്ദ്രം പ്രദേശവാസികൾക്ക് വലിയ പ്രയോജനമാകുമെന്നാണ് പ്രതീക്ഷ.

പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു.അരങ്ങം ശ്രീ മഹാദേവ ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ആയിഷ പി.സി. വാർഡ് മെമ്പർ സതി സജി പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫെസിലിറ്റേഷൻ സെന്റർ നിർമ്മിച്ചതെന്ന് പഞ്ചായത്ത് നേതൃത്വം അറിയിച്ചു.

Post a Comment

Previous Post Next Post