തിരുവനന്തപുരം: അതികഠിനമായ ചൂടിന് ആശ്വാസമേകി സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു (Kerala Rain Alert). ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കിഴക്കൻ കാറ്റ് ശക്തമായതോടെ കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ന് മുതല്‍ അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങുമെന്നും ഇതേതുടർന്ന് കേരളത്തിലെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കൂടാതെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് ഒരു ജില്ലയിലും അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആകാശത്ത് മിന്നല്‍പ്പിണരുകള്‍ കണ്ടുതുടങ്ങിയാല്‍ ഒട്ടും വൈകരുത്, സുരക്ഷിതമായ ഒരു കെട്ടിടത്തിനുള്ളിലേക്ക് ഉടൻ മാറുക. കാരണം തുറസായ ഇടങ്ങളില്‍ നില്‍ക്കുന്നത് മിന്നലേല്‍ക്കാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു.
മഴ ലഭിച്ചാല്‍ കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ചൂടിന് ഇതോടെ നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നും കേരളത്തിലെ മിക്ക ജില്ലകളിലും ആകാശം പൊതുവെ മേഘാവൃതമായിരിക്കും. അതിരാവിലെ അനുഭവപ്പെട്ടിരുന്ന തണുപ്പ് വരും ദിവസങ്ങളില്‍ കുറഞ്ഞ് തുടങ്ങും. ഇതോടെ അന്തരീക്ഷ താപനിലയില്‍ നേരിയ വർദ്ധനവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. കിഴക്കൻ കാറ്റിന്റെ സ്വാധീനം ആരംഭിക്കുന്നതിനാലാണ് പുലർച്ചെയുള്ള തണുപ്പ് നീങ്ങി തുടങ്ങുന്നത്.
Post a Comment