തളിപ്പറമ്പ് : ക്ഷേത്ര ഭണ്ഡാരം കവർച്ച ചെയ്ത കേസില്‍ മൂന്ന് കൗമാരക്കാർ പിടിയില്‍. കൂവേരിയിലും പരിസരങ്ങളിലും കഴിഞ്ഞ ദിവസം നടന്ന കവർച്ചയിലാണ് സി.സി.ടി.വി ദൃശ്യത്തിൻ്റെ അടിസ്ഥാനത്തില്‍ ഇവർ പിടിയിലായത്.
കാട്ടാമ്പള്ളി മുത്തപ്പന്‍ മടപ്പുര, ശ്രീമാന്യമംഗലം മുത്തപ്പന്‍ മടപ്പുര, കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്ന സംഘം സമീപത്തെ കുഞ്ഞിക്കണ്ണന്റെ കട, അനിഴം തട്ടുകട എന്നിവിടങ്ങളിലും മോഷണം നടത്തിയിരുന്നു. നാലിടങ്ങളില്‍ നിന്നും ചില്ലറ നാണയങ്ങളും പണവുമാണ് നഷ്ടമായത്. തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
Post a Comment