കോഴിക്കോട് :എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒന്നിച്ച് മരിക്കാൻ വിളിച്ച് വരുത്തി തന്ത്രപരമായി യുവതിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ മാസം 24-നാണ് യുവതിയെ എലത്തൂരിലെ വർക് ഷോപ്പിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക് ഷോപ്പാണിത്.
വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ചെറിയ പ്രായം മുതൽ തന്നെ വൈശാഖൻ ഈ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
അടുത്ത കാലത്ത് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതി ഒഴിഞ്ഞ് മാറി. ഒന്നിച്ച് ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് വൈശാഖൻ യുവതിയെ വർക് ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
രണ്ടുപേർക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ട ഉടൻ സ്റ്റൂൾ തട്ടിമാറ്റുക ആയിരുന്നു. മരണം ഉറപ്പിച്ചതിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞതായും പൊലീസ് പറയുന്നു.
Post a Comment