തിരുവനന്തപുരം: പുതുവത്സര ബംപർ ലോട്ടറി ടിക്കറ്റിൻ്റെ വില്‍പന 48 ലക്ഷം കടന്നു. കഴിഞ്ഞവർഷം ആകെ 47.65 ലക്ഷം ടിക്കറ്റുകളാണു വിറ്റത്.
20 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ബംപർ ടിക്കറ്റിന് ആവശ്യക്കാർ ഏറിയതോടെ 5 ലക്ഷം ടിക്കറ്റുകള്‍ കൂടി വിപണിയിലെത്തിച്ചു.
ബംപറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ആകെ 55 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം 20 പേർക്കും നല്‍കും.
അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. ഒരു ലക്ഷം രൂപയുടെ 9 സമാശ്വാസ സമ്മാനങ്ങളുമുണ്ടാകും. കൂടാതെ 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ, 400 രൂപ എന്നിവ ഉള്‍പ്പെടെ ആറേകാല്‍ ലക്ഷത്തിൻ്റെ സമ്മാനങ്ങളാണു നല്‍കുക. 400 രൂപയാണ് ടിക്കറ്റ് വില.10 പരമ്പരകളിലായാണ് ടിക്കറ്റുകള്‍ വിപണിയിലെത്തിച്ചത്. 24ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.
Post a Comment