തലശ്ശേരിയില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തില്‍ വൻ തീപിടുത്തം

കണ്ണൂർ: കണ്ണൂർ തലശ്ശേരിയില്‍ വൻ തീപിടുത്തം. പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്.കണ്ടിക്കല്‍ ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് തീപ്പിടിത്തം. 3 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള വർക്ക്‌ ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആദ്യം തലശ്ശേരിയില്‍ നിന്ന് മാത്രമാണ് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയത്. പിന്നീട് തീപിടുത്തത്തിന്‍റെ വ്യാപ്തി വര്‍ദ്ധിച്ചത് അനുസരിച്ച്‌ രണ്ട് സ്ഥലങ്ങളില്‍ നിന്ന് കൂടി ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി. തീ പടര്‍ന്ന് പിടിക്കാതിരിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്. തൊട്ടടുത്ത് വീടുകളൊന്നുമില്ല. ഇവിടം ഇന്‍ഡസ്ട്രിയല്‍ ഏരിയയാണ്. തീപിടുത്തമുണ്ടായ ഉടൻ തന്നെ തൊഴിലാളികള്‍ പുറത്തെത്തിയിരുന്നു. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Post a Comment

Previous Post Next Post