കണ്ണൂര്‍: വയ്‌ക്കോലുമായി എത്തിയ ലോറി തീപിടിച്ച്‌ കത്തിനശിച്ചു. കണ്ണൂര്‍ പേരട്ടയിലാണ് സംഭവം.


കണ്ണൂർ: വയ്‌ക്കോലുമായി എത്തിയ ലോറി തീപിടിച്ച്‌ കത്തിനശിച്ചു. കണ്ണൂർ പേരട്ടയിലാണ് സംഭവം. തീ കണ്ടയുടൻ പുറത്തിറങ്ങിയതിനാല്‍ ഡ്രൈവർ രക്ഷപ്പെട്ടു.സംഭവത്തില്‍ ആളപായമില്ല.
ഇന്ന് രാവിലെ ആറ് മണിയോടെ കേരള - കർണാടക അതിർത്തി പ്രദേശത്തായിരുന്നു സംഭവം. കർണാടകയില്‍ നിന്ന് വൈക്കോലുമായെത്തിയതായിരുന്നു ലോറി. തീ കണ്ട് പുറത്തിറങ്ങിയ ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻതന്നെ ഇവർ ഇരിട്ടി ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ലോറി പൂർണമായും കത്തിനശിച്ചു. വനപ്രദേശത്തിനടുത്തായതിനാല്‍ തീ പടരുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഉടൻതന്നെ ഫയർഫോഴ്‌സ് എത്തി തീ പൂർണമായും അണച്ചതിനാല്‍ വൻ അപകടം ഒഴിവായി.

Post a Comment

Previous Post Next Post