മലയോര മേഖലകളടക്കം സംസ്ഥാനത്തെ പല ജില്ലകളിലും കടുത്ത തണുപ്പ് തുടരുന്നു. പകൽ ചൂടും രാത്രിയിൽ കൊടുംതണുപ്പുമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത കുറവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമലയിൽ മൂടൽമഞ്ഞ് ശക്തമായതിനാൽ തീർഥാടകരും വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് കൊടും തണുപ്പ് തുടരുന്നു
Alakode News
0
Post a Comment