കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
ചിങ്ങവനം പോലീസ് ഇന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് വഴി റിപ്പോര്‍ട്ട് നല്‍കും. സിദ്ധാര്‍ഥിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. അമിത വേഗത്തില്‍ വാഹനം ഓടിച്ച സിദ്ധാര്‍ഥിന്റെ കാര്‍ നിയന്ത്രണം വിട്ട് ഒരു ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വില്‍പ്പനക്കാരന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്.
സംഭവം ഡിസംബര്‍ 24-ന് രാത്രി എംസി റോഡില്‍, നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപം നടന്നു. സിദ്ധാര്‍ഥ് പ്രഭു കോട്ടയം ഭാഗത്ത് നിന്ന് എത്തിയ വാഹനത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നടന്നു വന്ന വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സിദ്ധാര്‍ഥും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി, പൊലീസ് എത്തി ഇടപെട്ടപ്പോഴും സിദ്ധാര്‍ഥ് ആക്രമിക്കുന്ന രീതിയിലായിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Post a Comment