അവധിക്കാലത്ത് സ്കൂളുകളില്‍ പ്രത്യേക ക്ലാസുകള്‍ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. അവധിക്കാലം ആഘോഷിക്കാനുള്ളതാണ്നീണ്ട അധ്യയന കാലയളവിനുശേഷം കുട്ടികള്‍ക്ക് ലഭിക്കുന്ന ഇടവേളയാണിത്.അത് മാനസിക സമ്മർദ്ദങ്ങളില്ലാതെ, കളിച്ചും ചിരിച്ചും ആഘോഷിക്കാൻ അവർക്ക് കഴിയണം.അതുകൊണ്ട് കുട്ടികളുടെ സ്വാഭാവികമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. 'ഈ അധ്യയന വർഷത്തെ അവധിക്കാലത്ത് കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില സ്‌കൂള്‍ അധികൃതർ അറിയിപ്പുകള്‍ നല്‍കിയതായി വിദ്യാർത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും എനിക്ക് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതരോടും അധ്യാപകരോടും ചില കാര്യങ്ങള്‍ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു: അവധിക്കാലം ആഘോഷിക്കാനുള്ളതാണ്.നീണ്ട അധ്യയന കാലയളവിനുശേഷം കുട്ടികള്‍ക്ക് ലഭിക്കുന്ന ഇടവേളയാണിത്. അത് മാനസിക സമ്മർദ്ദങ്ങളില്ലാതെ, കളിച്ചും ചിരിച്ചും ആഘോഷിക്കാൻ അവർക്ക് കഴിയണം.പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ മാനസികാവസ്ഥയും നാം പരിഗണിക്കേണ്ടതുണ്ട്. തുടർച്ചയായ പഠനഭാരം അവരുടെ സർഗ്ഗാത്മകതയെയും മാനസിക ഉല്ലാസത്തെയും ബാധിക്കരുത്. വിദ്യാർത്ഥികള്‍ക്ക് സമ്മർദ്ദമില്ലാതെ പഠനം ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണം. അതിന് മതിയായ വിനോദവും വിശ്രമവും അത്യാവശ്യമാണ്. ഒരു കുട്ടിയുടെ വളർച്ചയില്‍ വിനോദത്തിനും വിശ്രമത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവരും അത് നന്നായി അറിയാവുന്നവരുമാണ് നമ്മുടെ അധ്യാപകർ. ഈ അവസരത്തില്‍ ആ അറിവ് പ്രാവർത്തികമാക്കണമെന്ന് അവരെ സ്‌നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട്, കുട്ടികളുടെ സ്വാഭാവികമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്, അവധിക്കാലത്ത് നിർബന്ധിത ക്ലാസുകള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു', മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല: രണ്ട് സംഭവങ്ങളിലും കർശന നടപടിവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള ശാരീരിക പീഡനങ്ങള്‍ക്കെതിരെ സർക്കാർ 'സീറോ ടോളറൻസ്' നയമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. പഠനാന്തരീക്ഷം കുട്ടികള്‍ക്ക് ഭയരഹിതവും സുരക്ഷിതവുമാകണം. എന്നാല്‍, കൊല്ലം ചാത്തിനാംകുളത്തും ഈരാറ്റുപേട്ട കാരക്കാടും സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്നും മർദ്ദനമേറ്റതായുള്ള വാർത്തകള്‍ അത്യന്തം ഗൗരവകരവും വേദനിപ്പിക്കുന്നതുമാണ്. ഈ രണ്ട് സംഭവങ്ങളിലും പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂള്‍:ഇവിടെ മൂന്നാം ക്ലാസ് വിദ്യാര്ഥിയെയാണ് അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നല്‍കിയിട്ടുണ്ട്. ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്‌കൂള്‍: പരീക്ഷയ്ക്കിടെ സംശയം ചോദിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചുവെന്നത് ന്യായീകരിക്കാനാകാത്ത തെറ്റാണ്. കുട്ടിക്ക് തോളെല്ലിന് പരിക്കേറ്റെന്ന റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ , എ.ഇ.ഒ എന്നിവർ സ്‌കൂളിലും കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലും സന്ദർശനം നടത്തി. എയിഡഡ് വിദ്യാലയമായതിനാല്‍, കുറ്റാരോപിതനായ അധ്യാപകനെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കാൻ വിദ്യാലയ മാനേജർക്ക് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ രേഖാമൂലം ഉത്തരവ് നല്‍കി. രണ്ട് സംഭവങ്ങളിലും വകുപ്പുതല നടപടികള്‍ക്ക് പുറമെ, പോലീസ് നടത്തുന്ന അന്വേഷണത്തിനും വകുപ്പിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു, മന്ത്രി പറഞ്ഞു.
ക്രിസ്തുമസ് അവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ വേണ്ട: വടിയെടുത്ത് മന്ത്രി
Alakode News
0
Post a Comment