തെയ്യംകാണാൻ പോയി തിരിച്ചു വരുന്നതിനിടെ സ്കൂട്ടറും കാറും കൂട്ടിയിച്ചു, കണ്ണൂരില്‍ അമ്മയും മകനും മരിച്ചു, മറ്റൊരു മകൻ ഗുരുതരാവസ്ഥയില്‍


ഇരിട്ടി : മട്ടന്നൂർ എടയന്നൂരില്‍ അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച്‌ അമ്മയും മകനും മരിച്ചു.കൂടെയുണ്ടായിരുന്ന മറ്റൊരു മകനെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തില്ലങ്കേരി പടിക്കച്ചാല്‍ സ്വദേശിനിയും മട്ടന്നൂർ നെല്ലൂന്നിയില്‍ താമസക്കാരുമായ നിവേദ (46) മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദ് (11) ആണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ എടയന്നൂർ സ്‌കൂളിനു സമീപമായിരുന്നു അപകടം. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവില്‍ തെയ്യംകാണാൻ പോയി തിരിച്ചു വരുന്നതിനിടെ എതിർ വശത്തുനിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിവേദയുടെ ഭർത്താവ് രഘുനാഥ് ഖത്തറിലാണ്. ബെംഗളൂരുവില്‍ പഠിക്കുന്ന വൈഷ്ണവ് ആണ് മൂത്തമകൻ.

Post a Comment

Previous Post Next Post