മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍


മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിലായി കഴിഞ്ഞ ദിവസം ഭൂമികുലുങ്ങിയതായി നാട്ടുകാര്. രാത്രി 11.20ഓടെ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര് പറഞ്ഞു.
കോട്ടക്കല്, വേങ്ങര, ഇരിങ്ങല്ലൂര്, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. സെക്കന്ഡുകള് മാത്രമാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എന്നാല് ഭൂമികുലുക്കമായി ഇതിനെ കണക്കാക്കാന് കഴിയില്ലെന്നും, തീവ്രത കുറഞ്ഞ പ്രകമ്ബനം മാത്രമാണ് ഉണ്ടായതെന്നും അധികൃതര് അറിയിച്ചു.

Post a Comment

Previous Post Next Post