പൊന്നുംവില ആകാശത്തേക്ക്....! പവൻ വാങ്ങണമെങ്കില്‍ കൈ പൊള്ളും, വില അറിയാം


തിരുവനന്തപുരം :  സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്.ഇതോടെ ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായി. 18 ഗ്രാമിന് 25 രൂപ കൂടി 10,225 രൂപയായി. വെള്ളി വില ഇന്നും കുതിച്ചുയർന്നു. ഗ്രാമിന് 2 രൂപ കൂടി 212 രൂപയായി.
ഇന്നലെയും (17-12-2025) സ്വർണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു ഇന്നലത്തെ വില.
തിങ്കളാഴ്ച രണ്ടുതവണ സ്വർണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയിരുന്നു. രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച്‌ 12,350 രൂപയായിരുന്നു വില. പവന്റെ വില 600 രൂപ വർധിച്ച്‌ 98,800 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു.
ഇതാണ് എക്കാലത്തെയും ഉയർന്ന വില. 720 രൂപ കൂടി കൂടിയാല്‍ ഒരുലക്ഷം രൂപയില്‍ എത്തുമായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞു. ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു അന്നത്തെ വില.

Post a Comment

Previous Post Next Post