തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്;പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും


തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാള്‍ പോളിങ്ങ് ബൂത്തിലെത്തുക. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു.
നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു - രാഷ്ട്രീയ വിഷയങ്ങള്‍ക്ക് തന്നെ ആയിരുന്നു പ്രചരണ രംഗത്ത് മേല്‍ക്കൈ. വികസന-ക്ഷേമകാര്യങ്ങള്‍ പ്രാദേശിക തലത്തിലൊതുങ്ങിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി,ശബരിമല സ്വർണക്കൊളള, ജമാഅത്തെ ഇസ്‌ലാമി ബന്ധം, സിപിഐഎം - ബിജെപി അന്തർധാര, ദേശിയപാത തകർച്ച തുടങ്ങിയവയാണ് രംഗം കൈയ്യടക്കിയത്.

Post a Comment

Previous Post Next Post