തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയ്ക്ക് ശേഷമുള്ള കരട് വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും.
എസ്.ഐ.ആർ നടപടിയിലൂടെ 24.95 ലക്ഷം പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ പാർട്ടികള്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നടപടികളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കടക്കുന്നത്. കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് നാളെ (ഡിസംബർ 23), അപേക്ഷകള്‍ സമർപ്പിക്കാനുള്ള സമയം ജനുവരി 22 വരെയും, അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഫെബ്രുവരി 21-നും ആയിരിക്കും.
പേര് ചേർക്കാനും തിരുത്തലുകള്‍ വരുത്താനും താഴെ പറയുന്ന ഫോമുകള്‍ ഉപയോഗിക്കണം:
പേര് ചേർക്കാൻ: ഫോം 6
എൻ.ആർ.ഐ (NRI) പൗരന്മാർക്ക്: ഫോം 6A
പേര് നീക്കം ചെയ്യാൻ: ഫോം 7
തിരുത്തലുകള്‍ക്കോ താമസസ്ഥലം മാറ്റാനോ: ഫോം 8
ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാരാണ് അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നത്. അപ്പീല്‍ സമർപ്പിക്കാനുള്ള വ്യവസ്ഥകള്‍ അനുസരിച്ച് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരാള്‍ക്ക് ഇലക്ടറല്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനും അവസരമുണ്ട്.
ഒന്നാം അപ്പീല്‍, ഓഫീസറുടെ ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നല്‍കണം. രണ്ടാം അപ്പീല്‍, ഒന്നാം അപ്പീലിലെ തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നല്‍കാം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 'ഡിജിറ്റല്‍ സുതാര്യത'; കെ-സ്മാർട്ടിലെ മീറ്റിങ് മാനേജ്‌മെന്റ് മൊഡ്യൂള്‍ സജ്ജം
മരിച്ചവരെന്നും കണ്ടെത്താനാകാത്തവരെന്നും രേഖപ്പെടുത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ പലരും ജീവനോടെയുണ്ടെന്നാണ് രാഷ്ട്രീയ നേതാക്കളുടെ ആരോപണം. ക്രിസ്മസ് അവധിക്ക് നാട്ടിലെത്തുന്ന പലരും കണ്ടെത്താനാകാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരവും ആശങ്ക വർദ്ധിപ്പിക്കുന്നു. പേര് ചേർക്കാനുള്ള സമയപരിധി നീട്ടണമെന്നും കൃത്യമായ പുനഃപരിശോധന വേണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Post a Comment