ആലക്കോട്: ഉത്തര മലബാറിലെ പ്രസിദ്ധമായ അരങ്ങം ക്ഷേത്രത്തിലെ കൊടിയേറ്റ മഹോത്സവം ജനു വരി 23 മുതൽ 30 വരെ നടക്കും. 22ന് വൈകുന്നേരം നാല് മണിക്ക് ആലക്കോട് കൊട്ടാരത്തിൽ നിന്ന് തിരുവാഭരണ-കലവറ നിറയ്ക്കൽ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് നടക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കം കുറിച്ച് 23ന് വൈകുന്നേരം ഏഴുമ ണിക്ക് ക്ഷേത്രം തന്ത്രി തെക്കി നിയേടത്ത് തരണനല്ലൂർ പര നാഭനുണ്ണി നമ്പൂതിരിപ്പാട് കൊടിയുയർത്തും ക്ഷേത്രസ്റ്റേജിൽ രാത്രി എട്ടിന് കലാപരിപാടികളുടെ ഉദ്ഘാടനം. തുടർന്ന് ഭജന, ഡാൻസ്, ബാബു കോടഞ്ചേരി നയിക്കുന്ന കഥാകേളി, ചിരുതത്തെയ്യം. 24ന് രാത്രി ഏഴിന് നെല്ലിപ്പാറ കുപ്പണ വീരഭദ്രസ്വാമി ക്ഷേത്രത്തിൽ നിന്ന് വർണശ ബളമായ കെട്ടുകാഴ്ച്‌ച വരവ് സ്റ്റേജിൽ ഏഴ് മുതൽ കൈകൊട്ടിക്കളി, തിരുവാതിരക്കളി, ഡാൻസ്. രാത്രി 10.30ന് സ്റ്റാർവോയ്‌സ് കണ്ണൂർ അവതരി പ്പിക്കുന്ന ഗാനമേള മൂന്നാം ഉത്സവദിനമായ 25ന് രാത്രി ഏഴിന് തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഡാൻസ്, 9.45㎡ കൊല്ലം മൈലം സിസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന കഥാപ്രസംഗം. 'രാജമാതാ കുന്തി." 11.45ന് നാടൻ കലാമേള. കണ്ണൂർ വായ്ത്താരി. 26ന് രാത്രി ഏഴിന് തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഡാൻസ്.തുടർന്ന് തിരുവനന്തപുരം മലയാള നാടകവേദി അവതരിപ്പിക്കുന്ന നാടകം 'സ്വന്തം നാമധേയ ത്തിൽ.' 11.30 മുതൽ കഥകളി.
27ന് രാവിലെ ഏഴ് മുതൽ ഉത്സവബലി ദർശനം. രാത്രി എട്ടിന് തിരു വാതിരക്കളി, നൃത്തനൃത്യങ്ങൾ. 10.15 മുതൽ കോഴിക്കോട് നിശാഗന്ധി ഓർക്കസ്ട്രയുടെ ഗാനമേള, ആറാം ഉത്സവദിനമായ 28ന് ആലക്കോട് ടൗൺ പറയെടുപ്പ് മഹോത്സവം വൈകുന്നേരം 3.30ന് ക്ഷേത്രത്തിൽ നിന്ന് ആലക്കോട്ടേക്ക് പറയെഴുന്നള്ളിപ്പ്, ആലക്കോട് കൊട്ടാരത്തിൽ ഇറക്കി പൂജ. പറയെടുപ്പ്, രാത്രി എട്ടിന് ടൗൺ പന്തലിൽ പറയെടുപ്പ്. പഞ്ചവാദ്യം, നാദസ്വരം, സേവ. ക്ഷേത്രസ്റ്റേജിൽ രാത്രി 7.20ന് ഗിന്ന സ്‌ബുക്ക് റെക്കോർഡർ രജിത ഷൈജു, സവിത പങ്കജാക്ഷൻ, ശ്രീനിധി അവതരിപ്പിക്കുന്ന ശിവ താണ്ഡവം നാട്യം. തുടർന്ന് എം.എ.വിനോദ്‌കു മാർ ന്യൂഡൽഹി അവതരിപ്പിക്കുന്ന സംഗീതക്കു ച്ചേരി. 9.30ന് ആലക്കോട് പ്രഭാ ആർട്സ് ക്ലബ് അവതരിപ്പിക്കുന്ന നാടകം 'ഹൃദയത്തിലേക്ക് ഒരു മടക്കയാത്ര.' 11 മുതൽ ഷാജി മാവേലിക്ക രയും വിനോദും അവതരിപ്പിക്കുന്ന ചിരിപ്പൂരം കോമഡിഷോ. ഏഴാം ഉത്സവദിനമായ 29ന് പള്ളി വേട്ട. രാത്രി ഏഴിന് ഗാനസുധ. തുടർന്ന് മോഹിനിയാട്ടം, ശാസ്ത്രീയനൃത്തം, ഭജൻസ്. 11.30ന് ആറ്റുകാൽ സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന വയലിൻ കച്ചേരി, സമാപന ദിവസമായ 29ന് ആറാട്ട്, ഉച്ചക്ക് 12 മുതൽ ആറാട്ട് സദ്യ. വൈകുന്നേരം മൂന്ന് മണിക്ക് നടതുറന്ന് ആറാട്ട്‌ബലി രാത്രി 7.30ന് സാംസ്‌കാരിക സമ്മേളനം. മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. അജിത്ത് ന രാമവർമ്മ അധ്യക്ഷത വഹിക്കും 8.30ന് നൃത്ത നൃത്യങ്ങൾ. 9.30ന് ചലച്ചിത്ര പിന്നണി ഗായികലതിക നയിക്കുന്ന ഗാനമേള. തുടർന്ന് തിരുവനന്തപുരം ആവണി തീയറ്റേഴ്‌സ് അവതരിപ്പി ന ക്കുന്ന ബാലെ 'ആർഷഭാരതം.' പുലർച്ചെ നാലിന് കരിമരുന്ന് പ്രകടനം. ഉത്സവദിനങ്ങ ളിൽ പുലർച്ചെ നാലിന് നടതുറക്കൽ, തുടർന്ന് പൂജകൾ. രാവിലെ 9.30ന് രാധാകൃഷ്ണ മാരാർ എടക്കാട് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, വൈകുന്നേരം മൂന്നിന് അമ്മന്നൂർ കൂട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, രാത്രി ഏഴിന് തായമ്പക നടക്കും.അജിത് രാമവർമ്മ (പ്രസിഡണ്ട്), എം.കെ.ഹ രീന്ദ്രനാഥ് (സെക്രട്ടറി), എക്സിക്യൂട്ടീവ് ഓഫീ സർ (ട്രഷറർ), ട്രസ്റ്റിബോർഡ് ചെയർമാൻ എന്നി വരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് കോടിയേറ്റ മഹോത്സവത്തിന് ചുക്കാൻ പിടിക്കുന്നത്. മലയോരത്തിൻ്റെ നാനാഭാഗത്ത് നിന്നുള്ള ലക്ഷങ്ങൾ പങ്കെടുക്കുന്ന ഉത്സവ ത്തിൻ്റെ ഭാഗമായി വിപുലമായ
Post a Comment