തൃശൂര്‍ അതിരൂപതയിലെ മുൻ ആര്‍ച്ച്‌ ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു; അന്ത്യം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്

തൃശൂർ: തൃശൂർ അതിരൂപതയിലെ മുൻ ആർച്ച്‌ ബിഷപ് ആയിരുന്ന മാർ ജേക്കബ് തൂങ്കുഴി നിര്യാതനായി. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് 2.50നായിരുന്നു അന്ത്യം.
തൃശൂർ അതിരൂപത ആർച്ച്‌ ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശ്ശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളില്‍ സ്തുത്യർഹ സേവനമനുഷ്ഠിച്ച മാർ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മൈനർ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post