പതിനഞ്ച് സെന്റീമീറ്റർ മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി.മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മുല്ലപ്പൂ കൈവശം വെക്കുന്നത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ ചുമത്തിയത്. സംഭവത്തെ പറ്റി നവ്യ തന്നെയാണ് പുറത്ത് പറഞ്ഞത്.
ഒന്നേകാല്‍ ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താനിവിടെ പങ്കെടുക്കാനെത്തിയതെന്ന നടിയുടെ തമാശ കലര്‍ന്ന വെളിപ്പെടുത്തലില്‍ സദസും പൊട്ടിചിരിച്ചു. പിതാവ് പരിപാടിക്ക് വെക്കാനായി നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയത്. തനിക്ക് ഓസ്‌ട്രേലിയയിലെ നിയമങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലായെന്നും എന്നാല്‍ തെറ്റ് തെറ്റ് തന്നെയാണെന്നും നവ്യ സമ്മതിച്ചു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post a Comment