കണ്ണൂരില്‍ ബന്ധു വീട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു


ചക്കരക്കല്‍: ബന്ധു വീട്ടിലെത്തിയ മെഡിക്കല്‍ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. വടകര മേപ്പയില്‍ റോഡ് കൃഷ്ണപുരത്തെ തമന്ന മുരളിയാണ് (23) മരിച്ചത്.
ബംഗ്ളൂരിലെ ശ്രീ സിദ്ധാർത്ഥമെഡിക്കല്‍ ഇൻസ്റ്റിറ്റൂട്ട് വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം മക്രേരി ബാവോഡെ ഇളയമ്മയുടെ വീട്ടിലെത്തിയ തമന്ന കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല ശ്വാസംമുട്ടലിന് ചികിത്സിച്ചു വരികയായിരുന്നു. താരത്ത് മുരളി മണിയൂർ - രശ്മി ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: പൂജ, കാർത്തിക്ക് .

Post a Comment

Previous Post Next Post