കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാമ്ബ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശിനിയായ മാധവിയാണ് മരിച്ചത്.തൊഴിലുറപ്പ് ജോലിക്കിടെയാണ് മാധവിയെ പാമ്ബ് കടിച്ചത്. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് മാധവിക്ക് പാമ്ബിന്റെ കടിയേറ്റത്ത്. ഇതേതുടർന്ന് മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിള്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് മാധവി മരിച്ചത്.
മറ്റൊരു സംഭവത്തില്‍, കാലങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്ബുകടിയേറ്റു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്ബുകടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തച്ചപ്പള്ളി ക്ഷേത്രത്തിനോട് ചേർന്നുള്ള സ്വകാര്യ വസ്തുവില്‍ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് ബിന്ദുകുമാരിയെ പാമ്ബ് കടിച്ചത്. ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്ബായിരുന്നു ബിന്ദുകുമാരിയെ കടിച്ചത്.
പാമ്ബാണ് കടിച്ചതെന്ന് മനസ്സിലാക്കിയതോടെ കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ആംബുലൻസ് വിളിച്ച് ബിന്ദുകുമാരിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചു. പാമ്ബിനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ തല്ലിക്കൊല്ലുകയും ചെയ്തു. ബിന്ദുകുമാരി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രദേശത്ത് ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്ബുകള്‍ ധാരാളമായുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Post a Comment